തൃശൂർ പൂരം പ്രദർശനം: അപേക്ഷ ക്ഷണിച്ചു
തൃശ്ശൂർ പൂരം എക്സിബിഷനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് പവലിയനിൽ ഉത്പ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
മാർച്ച് 30ന് വൈകീട്ട് 5 മണിക്ക് മുൻപായി വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ ഉദ്യം രജിസ്ട്രേഷൻ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ജില്ലാ വ്യവസായ കേന്ദ്രം, അയ്യന്തോൾ തൃശ്ശൂർ 680003 എന്ന വിലാസത്തിൽ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2360847
Post a Comment