--> -->

ഇന്ത്യൻ എയർഫോഴ്‌സിലേക്കുള്ള ഓൺലൈൻ അഗ്നിപഥ് രജിസ്ട്രേഷൻ ആരംഭിച്ചു.

 


ഇന്ത്യൻ എയർഫോഴ്‌സിലേക്കുള്ള ഓൺലൈൻ അഗ്നിപഥ് രജിസ്ട്രേഷന് ഇന്ന് (24-06-2022) തുടക്കം (Airforce agnipath recruitment 2022). രാവിലെ 10 മണിയോടെ രജിസ്റ്റർ ചെയ്തു തുടങ്ങാം.മൂവായിരം പേർക്ക് നിയമനം നൽകുന്നതായിരിക്കും. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 5. അന്തിമ നിയമന പട്ടിക ഡിസംബർ 11ന് പുറത്തിറക്കും.

അഗ്നിപഥിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം

നാവികസേനയിലേക്കുള്ള രജിസ്ട്രേഷൻ പ്രക്രിയ നാളെയും കരസേനയിലേക്കുള്ള രജിസ്ട്രേഷൻ പ്രക്രിയ അടുത്ത മാസവും ആരംഭിക്കും.

ഓഗസ്റ്റ് പകുതിയോടെ കരസേന യിലേക്കുള്ള റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കുകയും ഡിസംബറിലും ഫെബ്രുവരിയിലുമായി രണ്ട് ബാച്ചുകളെ നിയമിക്കുകയും ചെയ്യും. ആദ്യബാച്ചിൽ 46,000 പേരെയായിരിക്കും നിയമിക്കുക.

എയർ ഫോഴ്സിന്റെ ആദ്യഘട്ട ഓൺലൈൻ പരീക്ഷ ജൂലൈ 24 മുതൽ ആരംഭിക്കുന്നതാണ്. ട്രെയിനിങ് ഡിസംബർ 30 ആകുന്നതോടെ ആരംഭിക്കും.

 രജിസ്ട്രേഷൻ നടപടികൾക്കുശേഷം ഒരു മാസത്തിനുള്ളിൽത്തന്നെ നേവിയുടെ എഴുത്തുപരീക്ഷ ഉണ്ടായിരിക്കുന്നതാണ്. ആദ്യബാച്ചിന്റെ ട്രെയിനിങ് നവംബർ 21ന് ആയിരിക്കും.

എയർഫോഴ്‌സിലെ നിയമനം സംബന്ധിച്ച പൂർണ്ണ വിവരങ്ങളടങ്ങിയ വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്

--> -->