--> -->

അനധികൃതമായി ഇലക്ട്രിക് പോസ്റ്റിലൂടെ വലിച്ചിട്ടുള്ള കേബിൾ ടിവി വയറിൽ നിന്നും ഷോക്കേറ്റാൽ ആർക്കായിരിക്കും ഉത്തരവാദിത്തം?


KSEB Rules

സംസ്ഥാനമാകെ വൈദ്യുതി വിതരണം നടത്തുവാൻ നിയമപ്രകാരം സ്ഥാപിക്കപ്പെട്ട അംഗീകൃത സ്ഥാപനമാണ് KSEB.

ബോർഡ്‌ സ്ഥാപിച്ചിട്ടുള്ള പോസ്റ്റുകളിലൂടെ വൈദ്യുതി  പ്രസരണം ചെയ്യപ്പെടുമ്പോൾ വൈദ്യുതാഘാതം മൂലം അപകടം ഉണ്ടാവുകയാണെങ്കിൽ Strict Liablity Rule അനുസരിച്ചു നഷ്ടപരിഹാരം നൽകുവാനുള്ള ബാധ്യത KSEB ക്കാണ്. കാരണം വൈദ്യുത പ്രസരണ വിതരണ മാനേജ്മെന്റ് കമ്പനിയായ KSEB ക്ക് പൊതുജനത്തിന് ആവശ്യമായ സുരക്ഷ നൽകുവാനുള്ള പ്രാഥമിക ഉത്തരവാദിത്തമുണ്ട്.

അനുമതി ഉണ്ടെങ്കിലും, ഇല്ലെങ്കിലും KSEB പോസ്റ്റുകളിലൂടെ വലിക്കപ്പെടുന്ന കേബിൾ ടിവി കേബിളുകളിലൂടെ ഒഴുകിയെത്തുന്ന വൈദ്യുതി മൂലം പൗരന് ജീവഹാനി ഉണ്ടായാൽ നഷ്ടപരിഹാരം നൽകേണ്ട കൂട്ടു ത്തരവാദിത്തം KSEB ക്കും കേബിൾ ടിവി ഉടമയ്ക്കും ഉണ്ടായിരിക്കും.

Indian Electricity Rules, Rule 29 & 30 പ്രകാരം വൈദ്യുതി ഉപയോഗിച്ച് വീടുകളിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പൊതു ജനങ്ങളെ ബോധവൽക്കരിക്കേണ്ട ഉത്തരവാദിത്വം ഇലക്ട്രിസിറ്റി വിതരണ കമ്പനിക്കുണ്ട്.

പെയിന്റ് ചെയ്യുവാൻ ചുറ്റുമതിലിൽ കയറിയ തൊഴിലാളിക്ക് വൈദ്യുതാഘാതം ഉണ്ടായപ്പോൾ നഷ്ടപരിഹാരം   ആവശ്യപ്പെട്ട കേസായ Moidu Haji v. Kunjikrishnan Nair and others 2013ലും, ഇതേ സ്വഭാവമുള്ള മറ്റൊരു കേസായ Secretary KSEB v. Rajula എന്നീ കേസിലും ഹൈക്കോടതി സമാന ഉത്തരവുകൾ നൽകിയിട്ടുണ്ട്. 

--> -->