--> -->

PM- KISAN Samman Nidhi Scheme | Siyalive CSC Kunnamkulam

PM- KISAN

 PM- KISAN Samman Nidhi Scheme

കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഒരു സമ്മാനപദ്ധതിയാണിത്. പ്രതിവര്‍ഷം 6000 രൂപ (4 മാസത്തെ ഇടവേളകളില്‍ 2000 രൂപവെച്ച്) കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നു. കൃഷി ഓഫീസറാണ് അപേക്ഷ പാസാക്കുന്നത്. തുക ലഭിച്ചില്ലെങ്കില്‍ നിങ്ങളുടെ പരാതി ബന്ധപ്പെട്ട മേലാധികാരികളെ കൃത്യമായ വിവരം സഹിതം അറിയിക്കുക. ഒരു റേഷന്‍ കാര്‍ഡില്‍ അച്ഛനോ അമ്മയോ അപേക്ഷിച്ചു കഴിഞ്ഞാല്‍ അവരുടെ പ്രായപൂര്‍ത്തിയായ മക്കളുടെ പേരില്‍ വേറെ സഥലം ഉണ്ടെങ്കില്‍ അവര്‍ക്ക് വേറെ അപേക്ഷ കൊടുക്കുവാന്‍ കഴിയും

പ്രായപരിധി : അപേക്ഷകന്‍ 18 വയസ്സ് പൂര്‍ത്തിയാക്കണം.


അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : ഇല്ല


നിബന്ധനകൾ: 

  • ഒരു റേഷന്‍ കാര്‍ഡിലെ എത്ര പ്രായപൂര്‍ത്തിയായ അംഗങ്ങള്‍ക്ക് സ്വന്തമായി സ്ഥലമുണ്ടോ അത്രയും അംഗങ്ങള്‍ക്ക് അപേക്ഷിക്കാം (ഭാര്യാ ഭര്‍ത്താക്കന്മാരില്‍ ഒരാള്‍ക്കുമാത്രം)
  • കുറഞ്ഞ ഭൂമിപരിധി ഇല്ല. ഭൂമി രണ്ടര ഹെക്ടറില്‍ കൂടാന്‍ പാടില്ല
  • റേഷന്‍ കാര്‍ഡില്‍ അപേക്ഷിക്കുന്നയാളുടെ പേരുണ്ടായിരിക്കണം.
  • സര്‍ക്കാര്‍ ജീവനക്കാര്‍, പ്രൊഫഷണല്‍സ്, എന്നിവര്‍ കുടുംബത്തില്‍ ഉണ്ടാകാന്‍ പാടില്ല.
  • അപേക്ഷയിലെ പേരും ആധാര്‍ കാര്‍ഡിലെ പേരും ഒരുപോലെയാകണം

ഹാജരാക്കേണ്ട രേഖകൾ:

  • 2018-2019 ലെ ഭൂനികുതി രശീത് അല്ലെങ്കില്‍ അതിനു മുമ്പുള്ളതും ശേഷമുള്ളതുമായ സാമ്പത്തിക വര്‍ഷങ്ങളിലെ രണ്ട് ഭൂ നികുതി രശീതികള്‍.
  • ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്.
  • റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്.
  • ബാങ്ക് അക്കൗണ്ടിന്റെ (പാസ് പുസ്തകം) കോപ്പി

അപേക്ഷ എവിടെ കൊടുക്കണം


  • ഓണ്‍ ലൈന്‍ ആയി അപേക്ഷിക്കാം 
  • ഓണ്‍ ലൈന്‍ ആയി അപേക്ഷിച്ചുകഴിഞ്ഞാല്‍ അപേക്ഷയും അനുബന്ധരേഖകളും കൃഷി സ്ഥലത്തിന്റെ അഡ്രസ്സ് പരിധിയില്‍ പെട്ട കൃഷി ഓഫീസില്‍ കൊടുക്കണം

കൂടുതൽ വിവരങ്ങൾക്ക്:

സിയാലൈവ് - (സി‌ എസ്‌ സി)  ഡിജിറ്റൽ സേവ

കേരള വാട്ടർ അതോറിറ്റിക്ക് സമീപം,
തൃശൂർ റോഡ്,
കുന്നംകുളം

Mob:
9447312828

9074392353

Email:
emailtosiyalive@gmail.com


 
--> -->